ഈരാറ്റുപേട്ട: ഐഡിയല്‍ റിലീഫ് വിംഗിന്റെ (ഐ.ആര്‍.ഡബ്ല്യു) നേതൃത്വത്തില്‍ ബയോ പെഡസ്റ്റല്‍ കോളം നിര്‍മിച്ചു നില്‍കി. മാലിന്യ നിര്‍മാര്‍ജനത്തിന് നൂതന സംരംഭവുമായി ഐഡിയല്‍ റിലീഫ് വിംഗാണ് രംഗത്തെത്തിയത്.
ഈരാറ്റുപേട്ട പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളിലെ 50 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കുപ്പിച്ചില്ലും പ്ലാസ്റ്റിക്കും ഒഴികെയുള്ള മാലിന്യം ഓരോ വീടിന്റേയും അടുക്കളയോട് ചേര്‍ന്ന് നിര്‍മാര്‍ജനം ചെയ്യാനാകുമെന്നതാണ് ഏറെ സവിശേഷത.
എട്ട് ഇഞ്ച് വണ്ണവും അഞ്ചടി നീളവുമുള്ള പി.വി.സി പൈപ്പ്, ബക്കറ്റ് എന്നിവയോടൊപ്പം ബക്കറ്റ് നിറയെ ബേബി ചിപ്‌സും മാത്രം ഉപയോഗിച്ച് കേവലം 600 രൂപ ചെലവില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതോടൊപ്പം അടുക്കളത്തോട്ടത്തിനാവശ്യമായ വളവും ലഭിക്കും. ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിംഗിന്റെ മേഖലാ ക്യാമ്പിനോടനുബന്ധിച്ചാണ് ഈ നൂതന സംരംഭം ആരംഭിച്ചത്. മേഖലാ ക്യാമ്പ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഇ.എ. ബഷീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് എ.എം. അലിക്കുട്ടി, നൈനാര്‍ പള്ളി ഇമാം ഇസ്മായില്‍ മൗലവി, കെ.ഇ. പരീത്, എ.എം.എ. ഖാദര്‍, ക്യാമ്പ് കണ്‍വീനര്‍ പി.എഫ്. ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.