ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പുതിയ ത്രീസ്റ്റാര്‍ ഹോട്ടല്‍ ബാര്‍ ഹോട്ടലായി ഉയര്‍ത്താന്‍ അശ്രാന്തപരിശ്രമം നടത്തിയ സ്ഥലം എം.എല്‍.എ പി.സി. ജോര്‍ജിന് താക്കീതായി സോളിഡാരിറ്റി, പിഡിപി പ്രവര്‍ത്തകര്‍ ബാര്‍ ഹോട്ടലിനു മുന്നില്‍ ചിഫ് വിപ്പിന്റെ കോലം കത്തിച്ചു. നാടിനുവേണ്ടത് വികസനമാണെന്നും ബാര്‍ ഹോട്ടലുകളെല്ലെന്നും യുവതയെ മദ്യത്തില്‍ മുക്കി യൗവനത്തെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്നും ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. പെരുമഴയിലും ആവേശം ചോരാതെ നടത്തിയ പ്രകടനം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.
No comments:
Post a Comment