ഈരാറ്റുപേട്ട ഗവണ്‍മെന്റ് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ബഹുജന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വാഹനറാലിയും ഒപ്പു ശേഖരണവും സംഘടിപ്പിച്ചു. വാഹന റാലി സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.എം. മുഹമ്മദ് ഇബ്രാഹിം ഫഌഗ്ഓഫ് ചെയ്തു. ലക്ഷക്കണക്കിന് രൂപ മുടക്കി പണിയാരംഭിച്ച ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Thursday, August 25, 2011
സര്‍ക്കാര്‍ ആശുപത്രിയെ അനാഥമാക്കരുത്: സോളിഡാരിറ്റി പ്രക്ഷോഭത്തിലേക്ക്
ഈരാറ്റുപേട്ട ഗവണ്‍മെന്റ് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ബഹുജന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വാഹനറാലിയും ഒപ്പു ശേഖരണവും സംഘടിപ്പിച്ചു. വാഹന റാലി സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.എം. മുഹമ്മദ് ഇബ്രാഹിം ഫഌഗ്ഓഫ് ചെയ്തു. ലക്ഷക്കണക്കിന് രൂപ മുടക്കി പണിയാരംഭിച്ച ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Labels:
erattupetta,
solidarity,
ഈരാറ്റുപേട്ട,
സമരം,
സോളിഡാരിറ്റി
Subscribe to:
Post Comments (Atom)
V M Siraj Nadackal ഗവ ആശുപത്രി ബില്‍ഡിംഗിന്റെ പണി നടത്തിയത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ്. ഇതിനായി ജില്ലാ പഞ്ചായത്തില്‍ നിന്നും കിട്ടിയ ഫണ്ട് കഴിഞ്ഞ ഭരണസമിതി വകമാറ്റി ചെലവഴിച്ചു. ഫലമോ കരാറുകാര്‍ക്ക് പൈസ കൊടുക്കാന്‍ കഴിയാതെയായി. അവരുടെ കാശു കൊടുക്കാതെ അവര്‍ ആശ...ുപത്രിയുടെ താക്കോല്‍ പഞ്ചായത്തിനു കൈമാറില്ല. പുതിയ ഭരണസമിതി അവരുടെ കുടിശ്ശികപ്പണം കൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. എങ്കിലേ അവര്‍ താക്കോല്‍ കൈമാറൂ. മറ്റൊന്നുള്ളത് ഈ കെട്ടിടം പണിതിരിക്കുന്നത് ഐ പി ബ്ലോക്ക് തുടങ്ങാനാണ്. ഇതിനാവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു സൗകര്യങ്ങള്‍ ഒക്കെ ഇവിടെ വരേണ്ടതുണ്ട്. (ബില്‍ഡിംഗ് പണിയാന്‍ കാട്ടിയ ധൃതി ഐ പി യൂണിറ്റിന് ഭരണാനുമതി നേടാന്‍ കാട്ടിയില്ല) അതിനുള്ള ശ്രമങ്ങളാണ് പുതിയ ഭരണസമിതി നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ ആസ്പത്രി പുതിയ ബില്‍ഡിംഗിലേക്ക് ധൃതിപ്പെട്ട് മാറ്റുമ്പോള്‍ ഐ പി വിഭാഗത്തിന്റെ സാധ്യതയാണ് ഇല്ലാതാകുന്നത്. സമരം ചെയ്യുന്നതിനുമുമ്പ് അത്യാവശ്യം കാര്യങ്ങള്‍ ഒന്നു തിരക്കുന്നത് നന്നാണ്. കാരണം ഇതൊരു ഇസ്‌ലാമിക പ്രസ്ഥാനമാണന്നാണല്ലോ പറയുന്നത്
ReplyDelete(ഇത് ഫേസ് ബുക്കില്‍ മെമ്പര്‍ സിറാജ് നല്‍കിയ മറുപടിയാണ് ..ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമല്ലോ ..
ആശുപത്രി ബില്‍ഡിംഗിന്റെ പണി നടത്തിയ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തന്നെയാണ് 3 കോടിയുടെ അഴിമതി നടന്നതെന്ന് വിവരാവകാശ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഭരണസമിതിയില്‍ ഭരിക്കുന്നവര്‍ മാത്രമേ മാറിയിട്ടുള്ളൂ. പാര്‍ട്ടിയും മുന്നണിയും ഒന്നു തന്നെ. ഇതിനായി ജില്ലാ പഞ്ചായത്തില്‍ നിന്നും കിട്ടിയ ഫണ്ട് കഴിഞ്ഞ ഭരണസമിതിയും സെക്രട്ടറിയും കൂടി പോക്കറ്റിലാക്കി. ഓംബുഡ്മാന്‍ വിധിപ്രകാരം പഞ്ചായത്ത് സെക്രട്ടറി തിരിച്ചടച്ചു. അഴിമതി നടത്തുകയും കൂട്ടു നില്‍ക്കുകയും ചെയ്ത മുന്‍ ഭരണസമിതി മെംബര്‍മാര്‍ നാട്ടില്‍ മാന്യന്മാരായി വിലസുന്നു. ഫലമോ കരാറുകാര്‍ക്ക് പണം കൊടുക്കാന്‍ കഴിയാതെയായി. പഞ്ചായത്ത് സെക്രട്ടറി തിരിച്ചടച്ച പണം കരാറുകാരന് കെടുത്താല്‍ അത്രയും ബാദ്ധ്യത തീരുമായിരുന്നു.
ReplyDeleteഅതിനു പകരം സംഘടനാ വിരോധം മൂത്ത പുതിയ ഭരണസമിതി കെട്ടിട നിര്‍മാണചട്ട പ്രകാരം ദൂരപരിധി പാലിച്ചു പണിത കെട്ടിടത്തിന് സ്റ്റേ വാങ്ങാന്‍ ഹൈക്കോടതിയിലും വേണമെങ്കില്‍ സുപ്രീം കോടതിയിലും അപ്പീലിനുളള ശ്രമത്തിലാണ്. കരാറുകാരന് കെടുക്കാനുളള കാശ് നല്‍കാതെ വാശിതീര്‍ക്കാനുളള തീവ്രശ്രമത്തിലാണ്. അതില് പെതുജനോപകാരപ്രദമായ ഹോസ്പിറ്റലിനെന്തു കാര്യം?
മറ്റൊന്നുള്ളത് ഈ കെട്ടിടം പണിതിരിക്കുന്നത് ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ്. ഐ.പി ബ്ലോക്ക് തുടങ്ങാനുളള അനുമതി കിട്ടിയെങ്കിലും മുന്‍ ഭരണ സമിതിക്കു കിട്ടിയ ആനുകുല്യങ്ങള്‍ തങ്ങള്‍ക്കും കിട്ടാനുണ്ട്. ഇതിനാവശ്യമായ സൌകര്യങ്ങള്‍ കിട്ടിയാല്‍ ധൃതിപിടിച്ച് പൂര്‍ത്തിയാക്കും, അതിനുള്ള ശ്രമങ്ങളാണ് പുതിയ ഭരണസമിതി നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ ആശുപത്രി പുതിയ ബില്‍ഡിംഗിലേക്ക് ധൃതിപ്പെട്ട് മാറ്റുമ്പോള്‍ മുന്‍ ഭരണ സമിതിക്കു കിട്ടിയ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും കിട്ടാനുളള സാധ്യതയാണ് ഇല്ലാതാകുന്നത്. ഈരാറ്റുപേട്ടയിലെ റോഡുകള്‍ വികസന ക്ഷേമപദ്ധതികളെ എല്ലാം സമരം ചെയ്യുന്നത് മൂലം ആനുകുല്യങ്ങള്‍ ഞങ്ങള്‍ക്കും കിട്ടാനുളള സാധ്യതയാണ് ഇല്ലാതാകുന്നത്. ഇതാണ് കുട്ടരെ ഇസ്‌ലാമിക മാനം. ഞങ്ങള്‍ പാവങ്ങള്‍ പിഴച്ചുപെക്കോട്ടെ......
മെയിലില്‍ കിട്ടിയ ഒരു മറുപടി....
ReplyDeleteപഞ്ചായത്ത് ഭരണ സമിതി മുന്‍ ബാധ്യതകള്‍ തീര്‍ത്ത് ഗവ. ആശുപത്രി ജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കാന്‍ ബാധ്യസ്ഥരാണ്. അന്യായമായി വെച്ചു താമസിപ്പിക്കുന്നത് ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി. മുമ്പും ഇപ്പോഴും ഭരിക്കുന്നത് ഒരു പാര്‍ട്ടി തന്നെയാണ്. ജനങ്ങള്‍ക്കു മുന്നില്‍ മുന്‍ ഭരണ സമിതിയിലെ അഴിമതിക്കാര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു. പ്രസിഡന്റടക്കം വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ ഈ അമാനത്ത് ഏറ്റെടുത്ത് നടപ്പാക്കാന്‍ താങ്കളെങ്കിലും ആഗ്രഹം കാണിക്കണം എന്നു മാത്രം. നിലവില്‍ ബി.പി.എല്‍ കാരടക്കം കാര്‍ഡ് ഇല്ലാത്തവര്‍ ഉള്‍പ്പെടെ സ്വകാര്യ ആശുപത്രികളുടെ പിഴിച്ചിലില്‍ മരണം കൂലിയായി കൊടുക്കേണ്ട അവസ്ഥ താങ്കള്‍ക്കും അറിവുള്ളതാണല്ലോ. അപ്പോഴും പ്രതീക്ഷയായി ഈ സൗധം നിലനില്‍ക്കുന്നുണ്ട്. തന്റേടമുണ്ടെങ്കില്‍ പുതിയ ഭരണ സമിതി കരാറുകാരുടെ പണം നല്‍കി പാര്‍ട്ടി പക്ഷ ഭേദം മറന്ന് (പിരിച്ചിട്ടെങ്കിലും) പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണം. അല്ലാതെ പുല്ലു തിന്നുകയും ഇല്ല, തീറ്റിക്കുകയും ഇല്ല എന്ന സമീപനം മാറ്റാന്‍ തയാറാവണം എന്നു മാത്രം...
അഷ്‌റഫ് പി.എസ്