ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ ബാര്‍ അനുവദിക്കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ബഹുജന റാലി സംഘടിപ്പിച്ചു. മക്കാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ചേന്നാട് കവല, വടക്കേക്കര എന്നിവിടങ്ങളില്‍ ചുറ്റി ടൗണില്‍ സമാപിച്ചു. പി.സി. ജോര്‍ജ് ഈരാറ്റുപേട്ടക്കാരോട് മാപ്പ് പറയണമെന്നും ബാര്‍ മുതലാളി പി.സി. ജോര്‍ജിന്റെ ബിനാമിയാണോയെന്ന് വ്യക്തമാക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. പി.ഡി.പി പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു.
No comments:
Post a Comment