ഈരാറ്റുപേട്ടയില്‍നിന്ന് ആരംഭിച്ച ജനസുരക്ഷാ യാത്രയില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് പ്രസംഗിക്കുന്നു. |
ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുക, ജനസുരക്ഷ ഉറപ്പാക്കാന്‍ സാധ്യമല്ലെങ്കില്‍ കേന്ദ്രമന്ത്രിമാര്‍ സ്ഥാനം ഒഴിയട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സോളിഡാരിറ്റി സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ജനസുരക്ഷാ യാത്ര ഈരാറ്റുപേട്ടയില്‍നിന്ന് ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി നയിക്കുന്ന യാത്രയാണ് ഈരാറ്റുപേട്ടയില്‍നിന്ന് ആരംഭിച്ചത്. ഇതേ സമയം തന്നെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളത്തിന്റെ നേതൃത്വത്തില്‍ ആലുവയില്‍ നിന്നും മറ്റൊരു യാത്ര പ്രയാണം തുടങ്ങി. ഈരാറ്റുപേട്ടയില്‍ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ലാ പ്രസിഡന്റി ഇ.എ. ബഷീര്‍ ഫാറൂഖി, സോളിഡാരിറ്റി കോട്ടയം ജില്ലാ പ്രസിഡന്റ് പി.എ. ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. യാത്ര കാഞ്ഞിരപ്പള്ളിയില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് എം.എല്‍.എ ഫല്‍ഗ് ഓഫ് ചെയ്തു. വണ്ടിപ്പെരിയാര്‍, വള്ളക്കടവ്, ചപ്പാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സമരപന്തലുകള്‍ സന്ദര്‍ശിച്ചു.
ചപ്പാത്തില്‍ നിരാഹാരം അനുഷ്ടിക്കുന്ന ഇ.എസ് ബിജിമോള്‍ എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ക്ക് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഹാരാര്‍പ്പണം നടത്തി. ഇരുജാഥകളും വൈകിട്ട് 7ന് തൊടുപുഴയില്‍ സംഗമിച്ചു. തൊടുപുഴയില്‍ നടന്ന പ്രതിഷേധ സംഗമം മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ അകമ്പടി സേവിച്ച ജാഥകള്‍ക്ക് മാറംപള്ളി, നെല്ലിക്കുഴി, പെരുമ്പാവൂര്‍, വാഴക്കുളം, ഈരാറ്റുപേട്ട, മുണ്ടക്കയം, കുട്ടിക്കാനം, പാമ്പനാര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. വിവിധ സ്ഥലങ്ങളിലായി ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ്, പ്രൊഫ. സീതാരാമന്‍, ജോണ്‍ പെരുവന്താനം തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം വി.എ അബൂക്കര്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ശക്കീല്‍ അഹ്്മദ്, എന്നിവര്‍ ജാഥയില്‍ സംബന്ധിച്ചു.
No comments:
Post a Comment