ഈരാറ്റുപേട്ട: മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞ് മാതാക്കല്‍ തോട് മലിനമാക്കുന്നതിനെതിരെ സോളിഡാരിറ്റി വാഴമറ്റം-ഇടകിളമറ്റം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ സാമൂഹ്യവും പാരിസ്ഥിതികവും മതപരവുമായി പ്രാധാന്യം വിവരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചും നോട്ടീസുകള്‍ വിതരണം ചെയ്തുമാണ് മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. സ്ക്വാഡ് പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. ഒരു കാലത്ത് നിറയെ മണലുമായി അടിത്തട്ട് കാണുന്ന തരത്തില്‍ സുതാര്യമായി ഒഴുകിയിരുന്ന തോട് ഇന്ന് പോളകളും വീടുകളില്‍നിന്നുള്ള മാലിന്യങ്ങളും നിറഞ്ഞ് അഴുക്കുചാലായി മാറിക്കൊണ്ടിരിക്കുകയാണ്. വീടുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ തോട്ടിലേക്ക് വലിച്ചെറിയാതെ വീടുകളില്‍ തന്നെ സംസ്കരിക്കാന്‍ സമീപ വാസികള്‍ തയാറാവണമെന്ന് സോളിഡാരിറ്റി അഭ്യര്‍ഥിച്ചു.
മാതാക്കല്‍ തോട്
രണ്ട് വര്‍ഷം മുമ്പ് സോളിഡാരിറ്റി സംഘടിപ്പിച്ച മാതാക്കല്‍ തോട് ശുചീകരണ ശ്രമദാനം.