ഈരാറ്റുപേട്ട: മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഒമ്പതര വര്‍ഷം ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ യൗവനം തീര്‍ന്ന മഅ്ദനി രണ്ടുവര്‍ഷമായി ബംഗളൂരു അഗ്രഹാര ജയിലില്‍ ജാമ്യം നിഷേധിച്ച് കഴിയുകയാണ്.എന്നാല്‍,അഴിമതിക്കാരായ രാജയും കനിമൊഴിയും ജയിലില്‍ പോലും സുഖവാസമനുഭവിക്കുകയും ജാമ്യം നേടുകയും ചെയ്യുന്നു. വികലാംഗനും നിരവധി രോഗത്തിന് അടിമയായിട്ടും ചികിത്സ പോലും നിഷേധിച്ചിരിക്കുന്ന മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.മഅ്ദനിയെ ജയിലില്‍ പീഡിപ്പിക്കുന്ന രംഗം പ്രകടനത്തില്‍ പ്രതീകാത്മകമായി ചിത്രീകരിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി വി.എ. ഹസീബ് സംസാരിച്ചു. ഏരിയാ പ്രസിഡന്‍റ് പി.എസ്. അബ്ദൂല്‍ ഹക്കീം, സെക്രട്ടറി കെ.എസ്. നിസാര്‍,അന്‍സാര്‍ അലി, മാഹിന്‍ മുജീബ്, ബിന്‍സാദ്, നസീര്‍, മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment