Sunday, January 1, 2012

25 പവനോളം "ആക്രി സ്വര്‍ണം' തിരികെ നല്‍കി നാടിന്നഭിമാനമായമായവരെ ആദരിച്ചു


ഈരാറ്റുപേട്ട: 25 പവനോളം "ആക്രി' സ്വര്‍ണം തിരികെ നല്‍കി നാടിന്നഭിമാനമായമായവരെ സോളിഡാരിറ്റി ആദരിച്ചു. ഈരാറ്റുപട്ടയിലും പരിസര പ്രദേശങ്ങളിലും വീടുകളില്‍ ചെന്ന് ആക്രി കച്ചവടം നടത്തി ജീവിക്കുന്ന വാഴമറ്റം ഭാഗത്ത് താമസിക്കുന്ന കൊച്ചുമുഹമ്മദ് എന്ന കൊച്ചാമി അഫ്‌സല്‍, ഇസ്മായില്‍ എന്നിവരാണ് ആക്രി സാധനങ്ങള്‍ക്കൊപ്പം ലഭിച്ച 25 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കി നാടിന് അഭിമാനമായത്. കഴിഞ്ഞ ഡിസം. 29 നായിരുന്നു പ്രവിത്താനം കെയിക്കല്‍ കെ.എല്‍. ആന്റണിയുടെ വിട്ടില്‍ നിന്നും 110 രുപക്ക് പഴയ വി.സി.ആറും പഴയ ഇരുമ്പും ഇവര്‍ വാങ്ങിയത്. വീട്ടിലെത്തി ഉള്ളിലുള്ള ചെമ്പ് ഭാഗങ്ങള്‍ വേര്‍തിരിക്കാന്‍ വി.സി.ആര്‍ തുറന്നപ്പോഴാണ് 25 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ സാധനങ്ങള്‍ വാങ്ങിയ വീട്ടില്‍ തിരിച്ചെത്തി സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കി ഇവര്‍ മാതൃകയാവുകയായിരുന്നു. ബാങ്കില്‍ പണയംവെച്ചിരുന്ന സ്വര്‍ണം തിരിച്ചെടുത്തപ്പോള്‍ മോഷ്ടാക്കളെ ഭയന്ന് ഉപയോഗിക്കാതെ വെച്ചിരുന്ന വി.സി.ആറിനുള്ളില്‍ ഒളിപ്പിച്ചു വെച്ചതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് ഓര്‍മിക്കാതെ കച്ചവടക്കാര്‍ വന്നപ്പോള്‍ അവര്‍ക്ക് വി.സി.ആര്‍ എടുത്തു കൊടുക്കുകയായിരുന്നു. പാരിതോഷികം നല്‍കാന്‍ വീട്ടുടമ തയാറായെങ്കിലും ഇവര്‍ വാങ്ങിയില്ല. വീടുകളില്‍ ചെന്ന് ആക്രികച്ചവടം നടത്തി ജീവിക്കുന്നവരെക്കുറിച്ച് പെതു സമൂഹത്തിന്റെ ധാരണ തിരുത്താന്‍ ഈ സംഭവം ഇടയാക്കണമെന്ന പ്രാര്‍ഥന മാത്രമാണ് മൂന്നുപേര്‍ക്കും ഉളളത്.
സോളിഡാരിറ്റി എരിയപ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനത്തോടനുബന്ധിച്ചു കടുവാമുഴിയില്‍ നടന്ന പരിപാടിയിലാണ് ഇവരെ ആദരിച്ചത്.

No comments:

Post a Comment