Tuesday, January 3, 2012

മഅ്ദനിക്ക് ജാമ്യ നിഷേധം: സോളിഡാരിറ്റി പ്രതിഷേധ പ്രകടനം നടത്തി



ഈരാറ്റുപേട്ട: മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയ  നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഒമ്പതര വര്‍ഷം ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ യൗവനം തീര്‍ന്ന മഅ്ദനി രണ്ടുവര്‍ഷമായി ബംഗളൂരു അഗ്രഹാര ജയിലില്‍ ജാമ്യം നിഷേധിച്ച് കഴിയുകയാണ്.എന്നാല്‍,അഴിമതിക്കാരായ രാജയും കനിമൊഴിയും ജയിലില്‍ പോലും സുഖവാസമനുഭവിക്കുകയും ജാമ്യം നേടുകയും  ചെയ്യുന്നു. വികലാംഗനും നിരവധി രോഗത്തിന് അടിമയായിട്ടും ചികിത്സ പോലും നിഷേധിച്ചിരിക്കുന്ന മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.മഅ്ദനിയെ ജയിലില്‍ പീഡിപ്പിക്കുന്ന രംഗം പ്രകടനത്തില്‍ പ്രതീകാത്മകമായി ചിത്രീകരിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി വി.എ. ഹസീബ് സംസാരിച്ചു. ഏരിയാ പ്രസിഡന്‍റ് പി.എസ്. അബ്ദൂല്‍ ഹക്കീം, സെക്രട്ടറി കെ.എസ്. നിസാര്‍,അന്‍സാര്‍ അലി, മാഹിന്‍ മുജീബ്, ബിന്‍സാദ്, നസീര്‍, മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.





Sunday, January 1, 2012

25 പവനോളം "ആക്രി സ്വര്‍ണം' തിരികെ നല്‍കി നാടിന്നഭിമാനമായമായവരെ ആദരിച്ചു


ഈരാറ്റുപേട്ട: 25 പവനോളം "ആക്രി' സ്വര്‍ണം തിരികെ നല്‍കി നാടിന്നഭിമാനമായമായവരെ സോളിഡാരിറ്റി ആദരിച്ചു. ഈരാറ്റുപട്ടയിലും പരിസര പ്രദേശങ്ങളിലും വീടുകളില്‍ ചെന്ന് ആക്രി കച്ചവടം നടത്തി ജീവിക്കുന്ന വാഴമറ്റം ഭാഗത്ത് താമസിക്കുന്ന കൊച്ചുമുഹമ്മദ് എന്ന കൊച്ചാമി അഫ്‌സല്‍, ഇസ്മായില്‍ എന്നിവരാണ് ആക്രി സാധനങ്ങള്‍ക്കൊപ്പം ലഭിച്ച 25 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കി നാടിന് അഭിമാനമായത്. കഴിഞ്ഞ ഡിസം. 29 നായിരുന്നു പ്രവിത്താനം കെയിക്കല്‍ കെ.എല്‍. ആന്റണിയുടെ വിട്ടില്‍ നിന്നും 110 രുപക്ക് പഴയ വി.സി.ആറും പഴയ ഇരുമ്പും ഇവര്‍ വാങ്ങിയത്. വീട്ടിലെത്തി ഉള്ളിലുള്ള ചെമ്പ് ഭാഗങ്ങള്‍ വേര്‍തിരിക്കാന്‍ വി.സി.ആര്‍ തുറന്നപ്പോഴാണ് 25 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ സാധനങ്ങള്‍ വാങ്ങിയ വീട്ടില്‍ തിരിച്ചെത്തി സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കി ഇവര്‍ മാതൃകയാവുകയായിരുന്നു. ബാങ്കില്‍ പണയംവെച്ചിരുന്ന സ്വര്‍ണം തിരിച്ചെടുത്തപ്പോള്‍ മോഷ്ടാക്കളെ ഭയന്ന് ഉപയോഗിക്കാതെ വെച്ചിരുന്ന വി.സി.ആറിനുള്ളില്‍ ഒളിപ്പിച്ചു വെച്ചതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് ഓര്‍മിക്കാതെ കച്ചവടക്കാര്‍ വന്നപ്പോള്‍ അവര്‍ക്ക് വി.സി.ആര്‍ എടുത്തു കൊടുക്കുകയായിരുന്നു. പാരിതോഷികം നല്‍കാന്‍ വീട്ടുടമ തയാറായെങ്കിലും ഇവര്‍ വാങ്ങിയില്ല. വീടുകളില്‍ ചെന്ന് ആക്രികച്ചവടം നടത്തി ജീവിക്കുന്നവരെക്കുറിച്ച് പെതു സമൂഹത്തിന്റെ ധാരണ തിരുത്താന്‍ ഈ സംഭവം ഇടയാക്കണമെന്ന പ്രാര്‍ഥന മാത്രമാണ് മൂന്നുപേര്‍ക്കും ഉളളത്.
സോളിഡാരിറ്റി എരിയപ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനത്തോടനുബന്ധിച്ചു കടുവാമുഴിയില്‍ നടന്ന പരിപാടിയിലാണ് ഇവരെ ആദരിച്ചത്.

സോളിഡാരിറ്റി പ്രവര്‍ത്തന ഫണ്ട് ഏരിയാ ഉദ്ഘാടനം


ഈരാറ്റുപേട്ട: സോളിഡാരിറ്റി 2011-12 വര്‍ഷത്തേക്കുളള പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജോമോന്‍ ഐക്കര നിര്‍വഹിച്ചു. വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡണ്ട് എ.എം.എ. ഖാദറില്‍ നിന്നും സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയാ പ്രസിഡന്റ് പി.എസ്. അബ്ദുല്‍ ഹഖീം ഫണ്ട് ഏറ്റുവാങ്ങി.