ഈരാറ്റുപേട്ട: സ്വവര്‍ഗ രതിക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഈരാറ്റുപേട്ട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ധാര്‍മികതക്ക് നിരക്കാത്ത ഈ നടപടിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം. സ്വവര്‍ഗ രതി നിയമവിധേയമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ചെറുത്തുതോല്‍പിക്കാന്‍ നന്മ കാംക്ഷിക്കുന്ന ജനങ്ങള്‍ തയാറാവണമെന്ന് ജില്ലാ സെക്രട്ടറി വി.എ. ഹസീബ് ആവശ്യപ്പെട്ടു.
ഏരിയാ പ്രസിഡന്റ് പി.എസ്. ഹക്കീം, സിയാഉല്‍ ഹഖ്, ബഷീര്‍, ഷഹീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment